COMMENTS


4 comments:

  1. who is the administrator of a school?

    ReplyDelete
  2. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... ..കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP,സ്ക്കൂള്‍കലണ്ടര്‍, ക്ലാസ്സ് ടൈംടേബിള്‍, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ? ഫോട്ടോകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് പേജുകള്‍ തുറന്നു വരുന്നതിനുള്ള കാലതാമസത്തിനു കാരണമാകും...പകരം പ്രോഗ്രാമുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉല്‍പ്പെടുത്താന്‍ശ്രമിക്കുമല്ലോ?
    സ്ക്കൂള്‍ ബ്ലോഗ് സജീവമായിക്കഴിഞ്ഞു... അഭിനന്ദനങ്ങള്‍.. ഇനി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രചനകള്‍ പോസ്റ്റായിട്ടു കൊണ്ടുവരാം... വിവിധ വിഷയങ്ങളിലെ പ്രയാസമുള്ള ഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കുവെക്കാം.. അവര്‍ ക്ലാസ്സില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ അവതരിപ്പിക്കാം... വിദ്യാലയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രസക്തമായ അനുഭവങ്ങള്‍ അവതരിപ്പിക്കാം... ഇത്തരത്തില്‍ ബ്ലോഗ് വിദ്യാലയപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും അക്കാദമികപ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കാനുള്ള വേദിയുമായിമാറട്ടെ... ആശംസകള്‍...

    ReplyDelete